ജിഹാദിയെന്ന് വിളിച്ച് മുസ് ലിം സ്ത്രീക്ക് ചികില്‍സ നിഷേധിച്ചതായി പരാതി (വീഡിയോ)
റാഞ്ചി: ജിഹാദിയെന്ന് വിളിച്ച് മുസ് ലിം സ്ത്രീക്ക് ചികില്‍സ നിഷേധിച്ചതായി പരാതി. അനുവാദം ചോദിക്കാതെ കോപ്പര്‍-ടി സ്ഥാപിച്ചതായും യുവതി പരാതിപ്പെട്ടു. കോപ്പര്‍ട്ടി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിച്ചതായും ജിഹാദിയെന്ന് വിളിക്കുകയും വീണ്ടും കുട്ടികളുണ്ടാക്കാനാണോ എന്ന് പരിഹസിക്കുകയും ചെയ്തതായി യുവതി വീഡിയോയില്‍ പറയുന്നു. ജാര്‍ഖണ്ഡിലെ റാഞ്ചി സദര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരേ യുവതി ആരോപണം ഉന്നയിച്ചത്. ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
झारखंड के राँची सदर अस्पताल में एक मुस्लिम महिला का आरोप है कि डॉक्टर ने उन्हे जिहादी बता इलाज़ से इंकार कर दिया। साथ ही कहा कि बिना बताए कॉपर-टी लगा दी गई और जब हटाने को कहा तो उन्हे जिहादी बता उनपर फिरसे बच्चे पैदा करने की चाहत का आरोप लगा दिया। जबकि उनका बच्चा अभी 6 माह का है। pic.twitter.com/u0fNJd5jta
— Ashraf Hussain (@AshrafFem) September 7, 2022