'ഹിന്ദു യുവാക്കളെ സ്വയം ഭോഗം ചെയ്യാന്‍ പഠിപ്പിക്കുന്നു'; പുതിയ ജിഹാദ് ആരോപണവുമായി യൂ ട്യൂബര്‍ (വീഡിയോ)

Update: 2022-08-21 14:13 GMT

ന്യൂഡല്‍ഹി: ഹിന്ദു യുവാക്കളുടെ ലൈംഗിക ശേഷി ഇല്ലാതാക്കാന്‍ മുസ് ലിം യുവാക്കള്‍ ആസൂത്രിത നീക്കം നടത്തുന്നതായി യൂ ട്യൂബര്‍. 'സര്‍ദാന ട്യൂട്ടോറിയല്‍സ്' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ലളിത് സര്‍ദാന്‍ ആണ് മുസ് ലിം യുവാക്കള്‍ക്കെതിരേ പുതിയ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. IIT-JEE ക്ലാസുകള്‍ ഓണ്‍ലൈനായി പഠിപ്പിക്കുന്ന ലളിത് സര്‍ദാന്റെ വിദ്വേഷ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുസ് ലിം യുവാക്കള്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് ഹിന്ദു യുവാക്കളെ സ്വയം ഭോഗം ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും ഇത് ഹിന്ദു യുവാക്കളുടെ ലൈംഗിക ശേഷി കുറക്കാന്‍ കാരണമാകുന്നതായും ലളിത് വിശദീകരിക്കുന്നുണ്ട്.

Tags:    

Similar News