അഞ്ച് സംസ്ഥാനങ്ങളോട് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇപ്രകാരം ആവശ്യപ്പെട്ടത്.
ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗുജാറാത്ത് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളോട് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇപ്രകാരം ആവശ്യപ്പെട്ടത്. പരിശോധന നിരക്ക് കുറവുള്ളതും രോഗബാധ നിരക്ക് കൂടിയതുമായ സംസ്ഥാനങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ബീഹാര്‍, ഗുജറാത്ത്, പശ്ചിമബംഗാള്‍, യുപി, തെലങ്കാന എന്നിവയാണ്ഈ സംസ്ഥാനങ്ങള്‍. കൊവിഡ് അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നു വന്നതെന്നും മോദി പറഞ്ഞു.
ഗുജറാത്തില്‍ ഉയര്‍ന്ന രീതിയില്‍ കൊവിഡ് പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ഓരോ ജില്ലയിലും പ്രധാനപ്പെട്ട നഗരങ്ങളിലും ദ്രുത ആന്റിജന്‍ ടെസ്റ്റുകളും നടത്തുന്നുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. കൂടാതെ 47000 കിടക്കകളും 2300 വെന്റിലേറ്ററുകളും സംസ്ഥാനത്ത് സജ്ജമാണ്. 76 ശതമാനത്തിലധികം രോഗികള്‍ ഗുജറാത്തില്‍ രോഗമുക്തി നേടുന്നുണ്ട്. നിലവില്‍ 14000ത്തിലധികം രോഗികളാണ് സംസ്ഥാനത്തുള്ളത്. 55000 കേസുകളാണ് ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തതെന്നും രൂപാണി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 11 വരെ ഗുജറാത്തില്‍ 73238 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.