'കോണ്‍ഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതു പോലെ' സിദ്ദു പഞ്ചാബ് അധ്യക്ഷസ്ഥാനം രാജിവച്ചു
'കോണ്‍ഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതുപോലെ താന്‍ തന്റെ രാജിക്കത്ത് അയച്ചു'- സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്തുള്ള കത്തിന്റെ പകര്‍പ്പ് സഹിതം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അമൃത്സര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരെ പുറത്താക്കിയതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു രാജിവച്ചു.
'കോണ്‍ഗ്രസ് അധ്യക്ഷ ആഗ്രഹിച്ചതുപോലെ താന്‍ തന്റെ രാജിക്കത്ത് അയച്ചു'- സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്തുള്ള കത്തിന്റെ പകര്‍പ്പ് സഹിതം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകളുടെ പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
As desired by the Congress President I have sent my resignation … pic.twitter.com/Xq2Ne1SyjJ
— Navjot Singh Sidhu (@sherryontopp) March 16, 2022
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്റുമാരോട് പിസിസിയുടെ പുനഃസംഘടന സുഗമമാക്കുന്നതിന് രാജിവെക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയുടെ തോല്‍വിക്ക് ശേഷം മാധ്യമങ്ങളുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയില്‍ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച് മാറ്റത്തിന് തുടക്കം കുറിക്കാനുള്ള മികച്ച തീരുമാനമെടുത്ത പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിച്ചതിന് സിദ്ദു വിമര്‍ശനം നേരിട്ടിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ അങ്ങനെ പറയാമോ എന്ന ചോദ്യത്തിന്, ജനങ്ങള്‍ മാറ്റമാണ് തിരഞ്ഞെടുത്തതെന്നും അവര്‍ക്ക് ഒരിക്കലും തെറ്റില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. 'ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്, നാം വിനയത്തോടെ മനസ്സിലാക്കുകയും അതിന് വഴങ്ങുകയും വേണം' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.