ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു പഞ്ചാബ് മന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞമാസം മന്ത്രിസഭ പുന:സംഘടിപ്പിക്കുകയും സിദ്ധുവിന് ഊര്‍ജ്ജ വകുപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുത്തത്. 2019 ജൂണ്‍ പത്തിനു തന്നെ രാജിവച്ചിരുന്നുവെന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.സംസ്ഥാനത്ത ഊര്‍ജ്ജ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച വിളിച്ച യോഗത്തിലും സിദ്ധു പങ്കെടുത്തിരുന്നില്ല. തദ്ദേശ ഭരണ, ടൂറിസം, സാംസ്‌കാരിക വകുപ്പുകളായിരുന്നു നേരത്തെ സിദ്ധുവിനുണ്ടായിരുന്നത്. നേരത്തെ ബിജെപിയിൽ നിന്നും രാജിവച്ചായിരുന്നു സിദ്ധു കോൺഗ്രസിലെത്തിയത്.