ഖട്ടറിന് പകരം നയാബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി; വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞ

Update: 2024-03-12 09:41 GMT
ഖട്ടറിന് പകരം നയാബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി; വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞ

ഛണ്ഡീഗഢ്: ഇന്ന് രാവിലെ രാജിവച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പിന്‍ഗാമിയായി ബിജെപി നേതാവ് നയാബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകീട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. മനോഹര്‍ ലാല്‍ ഖട്ടറും അദ്ദേഹത്തിന്റെ മുഴുവന്‍ മന്ത്രിസഭയും നേരത്തെ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയക്ക് രാജിക്കത്ത് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ഹരിയാനയിലെ ഭരണകക്ഷിയായ ബിജെപിയിലും ജനനായക് ജനതാ പാര്‍ട്ടി(ജെജെപി) സഖ്യത്തിലെ വിള്ളലുകള്‍ക്കിടെയാണ് മനോഹര്‍ ലാല്‍ ഖട്ടറിന്റെ രാജി. ഖട്ടര്‍ ഉള്‍പ്പെടെ 14 മന്ത്രിമാരും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്ന മന്ത്രിസഭയാ് രാജിവച്ചത്. ഗവര്‍ണറുടെ വസതിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നാണ് സൂചന.

Tags:    

Similar News