ഗവേഷക വിദ്യാര്‍ഥി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Update: 2021-02-28 05:41 GMT

പൂനെ: ഗവേഷക വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്ന സുദര്‍ശന്‍ (ബാല്യ ബാബുറാവു) എന്ന മുപ്പതുകാരന്റെ മൃതദേഹമാണ് കഴുത്തറുത്ത് നിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്ക് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലിസില്‍ വിവരമറിയിച്ചതോടെ പൊലീസം സ്ഥലത്തെത്തി പരിശോധന നടത്തി.

മുഖം കല്ലുകൊണ്ട് ഇടിച്ചുചതയ്ക്കുകയും തല മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചെങ്കിലും കൊലപാതകത്തിന് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് പോലിസ് നല്‍കുന്ന സൂചന.

ഒന്നരവര്‍ഷം മുമ്പാണ് ഗവേഷണത്തിനായി സുദര്‍ശന്‍ ചേര്‍ന്നത്. സുതല്‍വാടി പ്രദേശത്ത് താമസിച്ചിരുന്ന ഇയാള്‍ അവിവാഹിതനാണ്. ഇയാള്‍ക്ക് ശത്രുക്കള്‍ ആരും ഉണ്ടെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.




Similar News