യുപിയിലെ സോനബദ്രയില്‍ അംബേദ്ക്കര്‍ പ്രതിമയുടെ തലവെട്ടി; ആഗ്രയില്‍ വിരല്‍ മുറിച്ചു

സോനബദ്ര: ഉത്തര്‍പ്രദേശിലെ സോനബദ്രയിലെ കംഹാരിയ ഗ്രാമത്തില്‍ അംബേദ്ക്കര്‍ പ്രതിമയുടെ തലവെട്ടി. സംഭവമറിഞ്ഞ് ദലിത് വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടു. 1995 ഫെബ്രുവരി 28നാണ് ഈ പ്രതിമ ഗ്രാമ സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിച്ചത്. അതിന് ശേഷം എപ്പോഴും പരിപാടികള്‍ നടത്താറുണ്ട്. അതേസമയം, ആഗ്രയില്‍ സ്ഥാപിച്ച അംബേദ്കര്‍ പ്രതിമയുടെ വിരല്‍ അക്രമികള്‍ മുറിച്ചുമാറ്റി.
