റൂട്ട് കനാല്‍ ചികില്‍സ ചെയ്ത കുട്ടിയുടെ വായില്‍ സൂചി; ആശുപത്രിക്കെതിരേ പരാതി നല്‍കി കുടുംബം

Update: 2024-09-24 14:15 GMT

ആലപ്പുഴ: റൂട്ട് കനാല്‍ ചികില്‍സ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി. പുറക്കാട് കമ്മത്തിപ്പറമ്പ് മഠം വീട്ടില്‍ ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ ആര്‍ദ്രയുടെ വായിലാണ് റൂട്ട് കനാലിനു ശേഷം സൂചി കണ്ടെത്തിയത്. ആലപ്പുഴ ദന്തല്‍ കോളജിലാണ് സംഭവം. കുട്ടിയുടെ ചികില്‍സയ്ക്ക് ഉപയോഗിച്ച സൂചിയാണ് ഇതിനുശേഷം വായില്‍ നിന്ന് കണ്ടെത്തിയത്.

    റൂട്ട് കനാല്‍ ചികില്‍സയ്ക്കു ശേഷം വീട്ടിലെത്തിയ കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലേക്കെത്തിക്കുകയും ഡോക്ടറുടെ നിര്‍ദേശ പ്രകാരം എക്‌സ്‌റേയ്ക്ക് വിധേയമാക്കുകയും ചെയ്തു. എക്‌സ്‌റേ പരിശോധനയിലാണ് വായില്‍ സൂചിയുടെ ഭാഗം കണ്ടെത്തിയത്. ദന്തല്‍ കോളജിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചക്കെതിരേ കുടുംബം പോലിസില്‍ പരാതി നല്‍കി.

Tags:    

Similar News