കിരീടാവകാശിയെ വിമര്‍ശിക്കരുത്; പക്ഷെ, നെറ്റ്ഫ്‌ലിക്‌സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ ആയ 'പാട്രിയറ്റ് ആക്റ്റിന്റെ' എപ്പിസോഡ് ഒഴിവാക്കാന്‍ സമ്മതിച്ചതിന് പകരം 'ക്വീന്‍ ഐ', 'സെക്‌സ് എഡ്യൂക്കേഷന്‍', 'ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്' തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്‌ലിക്‌സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്‌സ് ആണ് വ്യക്തമാക്കിയത്.

Update: 2020-09-17 09:30 GMT

ജിദ്ദ: മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിയെ വിമര്‍ശിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ 'പാട്രിയറ്റ് ആക്റ്റിന്റെ' എപ്പിസോഡ് നീക്കം ചെയ്യാന്‍ സമ്മതിച്ചതിന് പകരം അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി അറേബ്യ സമ്മതിച്ചെന്ന് ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്‌ലിക്‌സ്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കടന്നാക്രമിക്കുന്ന ഹസന്‍ മിന്‍ഹാജിന്റെ കോമഡി ഷോ ആയ 'പാട്രിയറ്റ് ആക്റ്റിന്റെ' എപ്പിസോഡ് ഒഴിവാക്കാന്‍ സമ്മതിച്ചതിന് പകരം 'ക്വീന്‍ ഐ', 'സെക്‌സ് എഡ്യൂക്കേഷന്‍', 'ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്' തുടങ്ങിയ അശ്ലീല ഉള്ളടക്കമുള്ള ഷോകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സൗദി സമ്മതിച്ചെന്ന് നെറ്റ്ഫ്‌ലിക്‌സ് സഹ സിഇഒ റീഡ് ഹാസ്റ്റിങ്‌സ് ആണ് വ്യക്തമാക്കിയത്.

സെന്‍സര്‍ഷിപ്പിനെയും മനുഷ്യാവകാശത്തേയും കുറിച്ച് സിഎന്‍എന് നല്‍കിയ അഭിമുഖത്തിലാണ് റീഡ് ഹാസ്റ്റിങ്‌സ് ഇക്കാര്യം അറിയിച്ചത്. അത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി നിയമങ്ങള്‍ ലംഘിക്കുന്നതിനാല്‍ നെറ്റ്ഫഌക്‌സില്‍നിന്ന് പിന്‍വലിച്ചിട്ടും ആ എപ്പിസോഡ് യൂറ്റിയൂബില്‍ രാജ്യത്ത് ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 'പോണോ ഗ്രഫി' അല്ലെങ്കില്‍ അനുചിതമായത് എന്നു കരുതപ്പെടുന്ന ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ നിസാരമായി കാണാന്‍ കഴിയാത്ത 'പ്രശ്‌നകരമായ വിട്ടുവീഴ്ച' ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷത്തോളം തുടര്‍ന്ന തന്റെ കോമഡി ടോക്ക് ഷോ ആയ 'പാട്രിയറ്റ് ആക്റ്റ്' അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഹസന്‍ മിന്‍ഹാജ് പ്രഖ്യാപിച്ചിരുന്നു. കൗമാരക്കാരികളായ പെണ്‍കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ച 'ക്യൂട്ടീസ്' എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ നെറ്റ്ഫ്‌ലിക്‌സിനെതിരേ കടുത്തവിമര്‍ശനമുയര്‍ന്നിരുന്നു.

Tags:    

Similar News