
മുംബെ: മഹാരാഷ്ട്രയിലെ ദാദറിലെ മുസ്‌ലിം തെരുവുകച്ചവടക്കാരെ ആക്രമിച്ച ഒമ്പതു ബിജെപിക്കാര്‍ക്കെതിരെ കേസെടുത്തു. ദാദര്‍ മാര്‍ക്കറ്റില്‍ തെരുവുകച്ചവടം നടത്തുന്ന സൗരഭ് മിശ്ര നല്‍കിയ പരാതിയിലാണ് മാഹിം അസംബ്ലി മണ്ഡലം പ്രസിഡന്റ് അക്ഷത ടെന്‍ഡുല്‍ക്കര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ ശിവാജി പാര്‍ക്ക് പോലിസ് കേസെടുത്തത്.
വ്യാഴാഴ്ച്ച വൈകീട്ടാണ് ആക്രമണം നടന്നതെന്ന് സൗരഭ് മിശ്രയുടെ പരാതി പറയുന്നു. അക്ഷത ടെന്‍ഡുല്‍ക്കറും എട്ടു പേരും ചേര്‍ന്നാണ് ദാദര്‍ മാര്‍ക്കറ്റില്‍ എത്തിയത്. തുടര്‍ന്ന് കച്ചവടക്കാരോട് മുസ്‌ലിംകളാണോ എന്ന് ചോദിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. തന്റെ കീഴില്‍ ജോലി ചെയ്യുന്ന സോഫിയാന്‍ ഷാഹിദ് അലി എന്ന മുസ്‌ലിം യുവാവിനെ സംഘം ആക്രമിച്ചുവെന്ന് പരാതിയില്‍ മിശ്ര പോലിസിനെ അറിയിച്ചു.
Photo: Akshata Tendulkar, representative image