നിപ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്; രണ്ടുപേര്‍ ചികില്‍സയിലുള്ളവരെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് ആകെ നാലുപേര്‍ക്കാണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച രണ്ട് രോഗികള്‍ ഉള്‍പ്പെടെ നാല് പേരുടെ ഫലമാണ് പോസിറ്റിവ് ആയത്. ഇന്നലെ അഞ്ചുപേരുടെ സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ മൂന്ന് സാംപിളുകള്‍ പോസിറ്റീവാണ്. ആഗസ്ത് 30ന് മരിച്ച രോഗി ഉള്‍പ്പെടെ നിലവില്‍ സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉള്ളത്. അയച്ച സാംപിളുകളില്‍ ആദ്യം മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചികില്‍സയിലുള്ള നാലുപേരില്‍ ഒമ്പത് വയസ്സുള്ള കുട്ടിയും മരിച്ച വ്യക്തിയുടെ ഭാര്യാസഹോദരനും പോസിറ്റീവ് ആണ്. ഇതിന്റെ അര്‍ത്ഥം ആദ്യം മരിച്ച വ്യക്തിയും പോസിറ്റിവാണെന്നാണ്. ആദ്യം മരിച്ച വ്യക്തിയുടെ നാല് വയസ്സുള്ള മകളും സഹോദരന്റെ 10 മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.