കൊറോണ സന്ദേശം പ്രചരിപ്പിച്ചാല്‍ ശിക്ഷ; ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലും വ്യാജപ്രചാരണം
സന്ദേശം വ്യാജമാണെന്നും രവി നായ്ക് എന്ന ആരും തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാനത്ത് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി വ്യക്തമായി
ന്യൂഡല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട എന്തു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള പ്രചാരണം വ്യാജം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) പ്രിന്‍സിപ്പല്‍ സെക്രട്ടറി രവി നായക് എന്ന ഉദ്യോഗസ്ഥന്റെ പേരിലാണ് വന്‍തോതില്‍ സന്ദേശം പ്രചരിക്കുന്നത്. എംഎച്ച്എയിലെ ഒരു ഉദ്യോഗസ്ഥനുമായി ഫാക്റ്റ് ചെക്ക് വെബ്‌സൈറ്റായ ബൂം പ്രതിനിധികള്‍ സംസാരിച്ചപ്പോള്‍ സന്ദേശം വ്യാജമാണെന്നും രവി നായ്ക് എന്ന ആരും തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാനത്ത് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി വ്യക്തമായി. മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.
ബൂമിന്റെ വാട്‌സ് ആപ്പ് ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് നിരവധി പേരാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് സന്ദേശമയച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരമൊരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നതായി കണ്ടെത്തി. ഇംഗ്ലീഷിനു പുറമെ മലയാളത്തിലും ഇത്തരം സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. കൊറോണ സംബന്ധിച്ച ഏതൊരു സന്ദേശം പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സന്ദേശം നല്‍കാന്‍
'ഇപ്പോള്‍ മുതല്‍ കൊറോണയെ കുറിച്ചുള്ള എല്ലാ അറിയിപ്പുകളും ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഏജന്‍സി മാത്രമേ പോസ്റ്റ് ചെയ്യാന്‍ പാടുള്ളു എന്ന് എല്ലാ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളെയും അറിയിക്കുന്നു. ഏതെങ്കിലും തെറ്റായ വിവരം പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പെട്ടാല്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം എല്ലാ അംഗങ്ങളുടെയും പേരില്‍ ഐടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണെന്ന് ഓര്‍മിക്കണമെന്നു'മാണ് രവി നായ്കിന്റെ പേരില്‍ സന്ദേശം വ്യാപകമായി പ്രചരിച്ചത്. സന്ദേശം തെറ്റാണെന്നും ആഭ്യന്തര മന്ത്രാലയം അത്തരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും ബൂം കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പട്ടികയില്‍ രവി നായക് എന്നയാള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.