ബിജെപി സര്‍ക്കാര്‍രിന്റെ ഭരണകാലത്ത് 2022 ജനുവരിയിലാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിനു തുടക്കമിട്ടത്. ഉഡുപ്പിയിലെ പ്രീ-യൂനിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറുന്നത് തടയുകയായിരുന്നു. വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പരാതിയുമായെത്തിയതോടെ ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കങ്ങളുണ്ടായി. ബിജെപി സര്‍ക്കാരാവട്ടെ ഫെബ്രുവരിയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുകയും ചെയ്തു. 2022 മാര്‍ച്ച് 15ന് ഹിജാബ് ഇസ് ലാമില്‍ നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനം ശരിവച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയതോടെ മുസ് ലിം വിദ്യാര്‍ഥിനികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയില്‍ ഭിന്നവിധിയുണ്ടായതിനെ തുടര്‍ന്ന് ഇപ്പോഴും നിയമനടപടികള്‍ തുടരുകയാണ്. ഇതിനിടെയാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തിയത്.