പ്രവാസികളുടെ മടക്കം: രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് നോര്‍ക്ക

മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്ക് ശേഖരിക്കാനും ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താനും മുന്‍ഗണന നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുമാണ് രജിസ്‌ട്രേഷനെന്ന് നോര്‍ക്ക അറിയിച്ചു.

Update: 2020-04-26 04:49 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് നോര്‍ക്ക. വെബ്‌സൈറ്റ് ഇന്ന് തന്നെ സജീവമാകും. ഉച്ചയോട് കൂടി രജിസ്‌ട്രേഷന്‍ ആരംഭിക്കാനാവുമെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. അടിയന്തര ചികിത്സ, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, വിസിറ്റിങ് വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്ക് ശേഖരിക്കാനും ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താനും മുന്‍ഗണന നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുമാണ് രജിസ്‌ട്രേഷനെന്ന് നോര്‍ക്ക അറിയിച്ചു.

എന്നാല്‍ എപ്പോഴാണ് പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. മടങ്ങി വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. വിമാനതാവളങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളെ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

Tags:    

Similar News