ത്യശൂരില്‍ 52 പേര്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ ഹോസ്റ്റലുകളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍ ക കുട്ടപ്പന്‍ മുന്നറിയിപ്പ് നല്‍കി
തൃശൂര്‍: ത്യശൂരില്‍ 52 പേര്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. തൃശൂരില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സെന്റ് മേരീസ് ഹോസ്റ്റലിലാണ് വൈറസ് കണ്ടെത്തിയത്. ഇവിടെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍ ക കുട്ടപ്പന്‍ പരിശോധന നടത്തി. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ ഹോസ്റ്റലുകളും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സെന്റ് മേരീസ് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സൂചന. വ്യക്തി ശുചിത്വം പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.