
തൃശൂര്‍: കെ രാധാകൃഷ്ണന്‍ എംപിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. തൃശൂര്‍ മായന്നൂര്‍ സ്വദേശി വിപിനെയാണ് റിമാന്‍ഡ് ചെയ്തത്. പ്രാദേശിക ചാനലായ റൈറ്റ് വിഷന്‍ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ യുട്യൂബ് കമന്റ് ബോക്‌സിലാണ് ഇയാള്‍ ജാതി അധിക്ഷേപം നടത്തിയത്. യുഎഇയിലായിരിക്കെയാണ് പ്രതി യുട്യൂബില്‍ ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തില്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി തങ്കപ്പന്‍ പഴയന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ 9ന് ചേലക്കരയിലെ പ്രാദേശിക ചാനലായ റൈറ്റ് വിഷന്‍ പുറത്ത് വിട്ട 'കെ. രാധാകൃഷ്ണന്റെ നന്ദി' എന്ന തലക്കെട്ടോടെയുള്ള വര്‍ത്തയിലാണ് ഇയാള്‍ കമന്റിട്ടത്. കുന്നംകുളം എസിപി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.