ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ നഴ്സ് കൊവിഡ് ബാധിച്ചു മരിച്ചു
മെഡിക്കല്‍ അവധിയിലായിരുന്ന ഇവര്‍ ജീവനക്കാരുടെ പ്രതിസന്ധി കാരണം അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിച്ചത്.
ഹൈദരാബാദ്: ജോലിയില്‍ നിന്നും വിരമിക്കാന്‍ നില്‍ക്കെ നഴ്സ് കൊവിഡ് ബാധിച്ചു മരിച്ചു. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന നഴ്സാണ് മരിച്ചത്. ജൂണ്‍ അവസാനത്തോടെ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു ഇവര്‍. പ്രമേഹ രോഗിയായിരുന്നു. രണ്ട് ദിവസമായി രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
മെഡിക്കല്‍ അവധിയിലായിരുന്ന ഇവര്‍ ജീവനക്കാരുടെ പ്രതിസന്ധി കാരണം അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിച്ചത്. ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലാണ് ഇവര്‍ ജോലി ചെയ്തത്. ഇവിടെ നിന്നാകാം ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ഗുരുതരാവസ്ഥയില്‍ ഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഹൈദരാബാദില്‍ ആദ്യമായാണ് കോവിഡ് ബാധിച്ച് മുതിര്‍ന്ന നഴ്സ് മരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കൊവിഡ്. ഇന്നലെ മാത്രം 985 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 12,349 ആയി. 237 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.