പ്രതിപക്ഷം സഭ ഹൈജാക്ക് ചെയ്യുന്നെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി
പെഗസസ്, കാര്‍ഷിക നിയമം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നതിനെതിരേ പ്രതിപക്ഷം സഭയ്ക്കകത്ത് ശക്തമായ പ്രക്ഷോഭത്തിലാണ്.
ന്യൂഡല്‍ഹി: പ്രതിപക്ഷം സഭ ഹൈജാക്ക് ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. കെട്ടുകഥകളുടെ പേരില്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പെഗസസ്, കാര്‍ഷിക നിയമം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നതിനെതിരേ പ്രതിപക്ഷം സഭയ്ക്കകത്ത് ശക്തമായ പ്രക്ഷോഭത്തിലാണ്.
പെഗസസ് വിഷയത്തില്‍ സഭ ചര്‍ച്ചയ്‌ക്കെടുക്കാമെന്നും ഐടി മന്ത്രി മറുപടി പറയുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് പെഗസസ് വിഷയത്തില്‍ മറുപടി പറയേണ്ടതെന്നാണ് പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷത്തെ നമുക്ക് ആവശ്യമുണ്ട്, അത് പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലുകള്‍ പാസാകാനാണ്. പക്ഷേ തെറ്റായ രീതിയില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.