വഖ്ഫ് നിയമഭേദഗതി ബില്ല്: ജെപിസി റിപോര്‍ട്ടില്‍ നിന്ന് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകള്‍ നീക്കം ചെയ്തു

Update: 2025-01-31 17:24 GMT
വഖ്ഫ് നിയമഭേദഗതി ബില്ല്: ജെപിസി റിപോര്‍ട്ടില്‍ നിന്ന് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപോര്‍ട്ടില്‍ നിന്ന് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങള്‍ നീക്കം ചെയ്തു. പ്രതിപക്ഷത്തു നിന്നുള്ള എംപിമാര്‍ നല്‍കിയ വിശദമായ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് 944 പേജുള്ള റിപോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ജെപിസിയുടെ നടപടി ഞെട്ടിക്കുന്നതാണെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. തന്റെ സമ്മതം കൂടാതെയാണ് വിയോജനക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് തന്റെ വെട്ടിപ്പോയ വിയോജനക്കുറിപ്പിന്റെ ഭാഗങ്ങള്‍ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. പൂര്‍ണ വിയോജനക്കുറിപ്പ് ഉടന്‍ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചു.
link below

Similar News