റാണാ അയ്യൂബിനെതിരേ 27 മാസത്തിനിടെ 85 ലക്ഷം ഭീഷണി ട്വീറ്റുകള്‍; സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിട്ടും നടപടിയില്ല

Update: 2022-07-19 05:00 GMT

ഹൈദരാബാദ്: പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിനെതിരേ 27 മാസത്തിനിടെ 85 ലക്ഷം ഭീഷണി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. വിദ്വേഷവും വധ ഭീഷണിയും ഉയര്‍ന്നിട്ടും യാതൊരു നടപടിയുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ റാണാ അയ്യൂബ് പങ്കുവെച്ചെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

മുസ്‌ലിംകളോടുള്ള അനീതി തുറന്നുകാട്ടുന്ന റാണാ അയൂബ്, മുഹമ്മദ് സുബൈര്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകള്‍ ലക്ഷ്യമിട്ടാണ് ഹിന്ദുത്വരുടെ ഭീഷണി ട്വീറ്റുകള്‍. വിദ്വേഷ ട്വീറ്റുകള്‍ക്കെതിരേ നടപടിയെടുക്കാത്ത ഭരണകൂടം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരേ ട്വിറ്റര്‍ അതിന്റെ സ്വാതന്ത്ര്യം തടയുന്നതിനായി കര്‍ണാടക ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്വിറ്ററിലും വ്യാപകമായി ടാര്‍ഗെറ്റുചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ റാണാ അയൂബ് ഒന്നാമതാണ്. കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ സര്‍ക്കാര്‍ റാണാ അയ്യൂബിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് ഹിന്ദുത്വരുടെ വിദ്വേഷ പോസ്റ്റുകള്‍ വ്യാപകമായത്.

ആള്‍ട്ട് ന്യൂസിന്റെ എഡിറ്റര്‍ മുഹമ്മദ് സുബൈറിനെതിരെ വ്യാജവാര്‍ത്തകള്‍ തുറന്നുകാട്ടിയതിന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. മുഹമ്മദ് സുബൈര്‍ ഇപ്പോള്‍ അറസ്റ്റിലാണ്.

Tags:    

Similar News