'അവരാണ് ഇന്ത്യയുടെ വലിയ ശത്രുക്കള്‍'; ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് പി സി ചാക്കോയുടെ മറുപടി
ഈ രാജ്യത്തെ ഈശ്വരവിശ്വാസമെല്ലാം ബിജെപിക്കാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ പറ്റില്ലല്ലോ. ഞങ്ങളൊക്കെ ഈശ്വരവിശ്വാസികളാണ്. അവരൊക്കെ കപട ഈശ്വര വിശ്വാസികളാണ്. ഇന്ത്യയെ തകര്‍ക്കുന്ന ഒരു ഐഡിയോളജിയാണ് അവരുടേതാണ്. അവരാണ് ഇന്ത്യയുടെ വലിയ ശത്രുക്കള്‍ എന്നാണ് എന്റെ വിശ്വാസം.' പി സി ചാക്കോ പറഞ്ഞു.
കോഴിക്കോട്: കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചെങ്കിലും ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി പി സി ചാക്കോ. മനോരമ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പി സി ചാക്കോ നയം വ്യക്തമാക്കിയത്. കയ്യില്‍ പുതിയ ഒരു ചരട് എന്താണ്, ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അവരാണ് ഇന്ത്യയുടെ വലിയ ശത്രുക്കള്‍ എന്നായിരുന്നു പി സി ചാക്കോയുടെ മറുപടി.
ഇന്ന് ഉച്ചയോടെയാണ് പി സി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ എന്‍സിപിയിലേക്കോ ബിജെപിയിലേക്കോ അദ്ദേഹം പോകുമെന്ന ചര്‍ച്ചയും സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് പി സി ചാക്കോ ബിജെപിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
'ഈ ചരടെല്ലാം ബിജെപിയുടേത് അല്ലല്ലോ. ഇന്നലെ ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പോയിട്ട് വന്ന എന്റെ ഒരു സുഹൃത്ത് കൊണ്ടുവന്ന പ്രസാദമാണിത്. അദ്ദേഹം തന്നെ ഈ പ്രസാദം എന്റെ കയ്യില്‍ കെട്ടി തന്നു. ഈ രാജ്യത്തെ ഈശ്വരവിശ്വാസമെല്ലാം ബിജെപിക്കാര്‍ക്ക് തീറെഴുതി കൊടുക്കാന്‍ പറ്റില്ലല്ലോ. ഞങ്ങളൊക്കെ ഈശ്വരവിശ്വാസികളാണ്. അവരൊക്കെ കപട ഈശ്വര വിശ്വാസികളാണ്. ഇന്ത്യയെ തകര്‍ക്കുന്ന ഒരു ഐഡിയോളജിയാണ് അവരുടേതാണ്. അവരാണ് ഇന്ത്യയുടെ വലിയ ശത്രുക്കള്‍ എന്നാണ് എന്റെ വിശ്വാസം.' പി സി ചാക്കോ പറഞ്ഞു.