വഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്‍
ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് പണമാക്കിയത്. വഖ്ഫ് സ്വത്ത് പണം കൊടുത്തുവാങ്ങാന്‍ പറ്റില്ല.
തിരുവനന്തപുരം: വഖ്ഫ് സ്വത്ത് ഇസ്‌ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് പണമാക്കിയത്. വഖ്ഫ് സ്വത്ത് പണം കൊടുത്തുവാങ്ങാന്‍ പറ്റില്ല. എന്നാലും, മുനമ്പത്ത് നിന്നു ആരെയും കുടിയൊഴിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് ജയരാജന്‍ പറഞ്ഞു.
വഖ്ഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കള്‍ കണ്ടെത്താനാണ് വി എസ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളളവര്‍ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്, അങ്ങനെ പണം കൊടുത്തു വാങ്ങാന്‍ പറ്റില്ല വഖ്ഫ് ഭൂമിയെന്നും പി ജയരാജന്‍ പറഞ്ഞു. വഖ്ഫ് വിഷയം മതപരമായ പ്രശ്‌നമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയും ലീഗും ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.