പഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും; കോണ്‍ഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു

Update: 2025-04-24 17:27 GMT
പഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും;  കോണ്‍ഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീരിലേക്ക്. ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തില്‍ അനന്ത്‌നാഗില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. നാളെ രാവിലെ 11 മണിയോടെ രാഹുല്‍ അനന്ത്‌നാഗിലെത്തും. നാളെ ആരംഭിക്കാനിരുന്ന കോണ്‍ഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു.

പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. 27 മുതല്‍ പിസിസികളുടെ നേതൃത്വത്തില്‍ റാലി ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.





Tags:    

Similar News