ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ഗര്‍ഭിണിയായ വനിതയുടെ തിരിച്ചുപോക്കില്‍ ആശങ്ക

Update: 2025-04-28 02:54 GMT
ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ഗര്‍ഭിണിയായ വനിതയുടെ തിരിച്ചുപോക്കില്‍ ആശങ്ക

ഗുരുദാസ്പൂര്‍(പഞ്ചാബ്): ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ഗര്‍ഭിണിയായ പാകിസ്താന്‍ പൗരയുടെ തിരിച്ചുപോക്കില്‍ ആശയക്കുഴപ്പം. പാകിസ്താനില്‍ നിന്നുള്ള ക്രിസ്ത്യന്‍ വനിതയായ മരിയ ബീബിയുടെ തിരിച്ചുപോക്കിലാണ് ആശയക്കുഴപ്പം തുടരുന്നത്. മരിയ ബീബി ആറു മാസം ഗര്‍ഭിണിയാണ്. ശനിയാഴ്ച്ച വരെ ഇവര്‍ ഗുരുദാസ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച്ചക്കുള്ളില്‍ പാകിസ്താന്‍ പൗരത്വമുള്ളവര്‍ തിരിച്ചുപോവണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. പക്ഷേ, ഇവര്‍ അതിര്‍ത്തി കടന്നുപോയതായി വിവരമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.ഫേസ്ബുക്കിലൂടെയാണ് മരിയാ ബീബിയും ഇന്ത്യക്കാരനായ സോനു മാസിഹും പരിചയപ്പെട്ടത്. കര്‍താര്‍പൂര്‍ ഇടനാഴിയുടെ പാകിസ്താനിലെ ഭാഗത്തുപോയാണ് സോനു മസീഹ് ആദ്യമായി മരിയയെ കണ്ടത്.പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. സോനു സ്‌പോണ്‍സര്‍ ചെയ്താണ് മരിയ ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിലാണ് വിവാഹം നടന്നത്.

Similar News