പെഹല്‍ഗാം ആക്രമണം സര്‍ക്കാരിന്റെ ഗൂഡാലോചനയെന്ന് അഭിപ്രായപ്പെട്ട എംഎല്‍എയെ അറസ്റ്റ് ചെയ്തു

ദിസ്പൂര്‍(അസം): കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ആക്രമണം സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന് അഭിപ്രായപ്പെട്ട അസമിലെ എംഎല്‍എയെ അറസ്റ്റ് ചെയ്തു. ധിങ്ങില്‍ നിന്നുള്ള ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ എംഎല്‍എയായ അമിനുല്‍ ഇസ്‌ലാമിനെയാണ് അറസ്റ്റ് ചെയ്തത്. 2019ലെ പുല്‍വാമ ആക്രമണം പോലെ പെഹല്‍ഗാം ആക്രമണവും സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്നാണ് എംഎല്‍എ ഒരു വീഡിയോയില്‍ പറഞ്ഞതെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വൈറലായ വീഡിയോ കണ്ട് പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മോശം പരാമര്‍ശം നടത്തിയതിനും പാകിസ്താനെ പ്രതിരോധിച്ചതിനുമാണ് അറസ്‌റ്റെന്ന് പോലിസ് അവകാശപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു.