
ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ മൂന്നുപേരുടെ രേഖാചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. രണ്ടു പാകിസ്താന്‍ പൗരന്‍മാരുടെയും ഒരു കശ്മീരിയുടെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹാഷിം മൂസ, അലി ഭായ് എന്നീ പാക് പൗരന്‍മാരുടെയും തെക്കന്‍ കശ്മീര്‍ സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കറിന്റെയും രേഖാചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ഹാഷിം മൂസയും അലിയും കഴിഞ്ഞ രണ്ടു വര്‍ഷമായി കശ്മീരിലുണ്ടായിരുന്നുവെന്ന് പോലിസ് പറയുന്നു. ശ്രീനഗറിന് സമീപത്തെ ബുദ്ഗാമിലായിരുന്നു ഹാഷിമുണ്ടായിരുന്നത്. ദാചിഗാം വനപ്രദേശത്തായിരുന്നു അലിയുണ്ടായിരുന്നത്. ത്രാലിനെയും പഹല്‍ഗാമിനെയും ബന്ധിപ്പിക്കുന്ന വനമേഖലയാണ് ദാചിഗാം. 2018ല്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ പോയ ആദില്‍ 2018ല്‍ കശ്മീരില്‍ തിരിച്ചെത്തിയെന്നും മറ്റു രണ്ടുപേരുടെയും ഗൈഡായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പോലിസ് പറയുന്നു. ആക്രമണത്തിന് ശേഷം കൂടുതല്‍ ഉയരമുള്ള പീര്‍ പഞ്ചാല്‍ റെയിഞ്ചിലേക്ക് മൂവരും പോയതായാണ് പോലിസ് കണക്കുകൂട്ടുന്നത്.