കശ്മീര്‍: പാകിസ്താന് അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്
യുഎന്‍ രക്ഷാസമിതി യോഗത്തിലേറ്റ തിരിച്ചടിയെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന് നീക്കം. ഇന്ത്യക്കെതിരേ നയതന്ത്രത്തില്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും റിപോര്‍ട്ടുണ്ട്.
ഇസ്ലാമാബാദ്: കശ്മീരിനുള്ള സവിശേഷ പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പാകിസ്താന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. യുഎന്‍ രക്ഷാസമിതി യോഗത്തിലേറ്റ തിരിച്ചടിയെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന് നീക്കം. ഇന്ത്യക്കെതിരേ നയതന്ത്രത്തില്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും റിപോര്‍ട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പാക്് എംബസികളില്‍ കശ്മീര്‍ ഡെസ്ക് രൂപീകരിക്കും. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരിലെ സ്ഥിതിഗതികള്‍ മോശമായ സാഹചര്യത്തില്‍ ഇമ്രാന് ഖാന്റെ ലാഹോര്‍ സന്ദര്‍ശനം മാറ്റിവച്ചതായും ഖുറേഷി വ്യക്തമാക്കി. കശ്മീരില്‍ ഇന്ത്യ ഉടന്‍ ഒരു സൈനിക നടപടി നടത്താന്‍ സാധ്യതയുണ്ടെന്നും ഖുറേഷി പറഞ്ഞു. ലോകരാജ്യങ്ങള്‍ കാര്യക്ഷമമായി നിരീക്ഷിക്കുകയാണ്. സ്ഥിതിഗതികള്‍ മാറുകയാണെങ്കില്‍ തങ്ങള്‍ക്ക് എല്ലാവിധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിവരുമെന്ന് യോഗത്തില്‍ പങ്കെടുത്ത പാക് സൈനിക വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നീക്കമുണ്ടായല്‍ മറുപടി നല്കാന് പാക് സേന അതിര്‍ത്തിയില്‍ സജ്ജമാണെന്നും ആസിഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ പാകിസ്താന് ഒറ്റപ്പെട്ടതായാണ് സൂചന. ചൈന മാത്രമാണ് പാകിസ്താനെ പിന്തുണച്ചത്. മറ്റു സ്ഥിരാംഗങ്ങള്‍ ഇന്ത്യയെ ആണ് പിന്തുണച്ചത്. ഇതിന് പിന്നാലെയാണ് യുദ്ധത്തിന് ആഹ്വാനം ചെയ്ത് സഫറിന്റെ പ്രസ്താവന.