കശ്മീര്‍: ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്താന്‍ വിളിപ്പിച്ചു
ഇന്ത്യയുടെ നീക്കത്തിനെതിരേ അന്താരാഷ്ട്ര പിന്തുണ സമാഹരിക്കാനുള്ള ശ്രമവും പാകിസ്താന്‍ ശക്തമാക്കിയിട്ടുണ്ട്.
ഇസ്‌ലാമാബാദ്: കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ രാജ്യത്തിന്റെ 'വ്യക്തമായ തിരസ്‌കാരം' അറിയിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ ഇസ്‌ലാമാബാദിലേക്ക് വിളിപ്പിച്ചു. ഇന്ത്യയുടെ നീക്കത്തിനെതിരേ അന്താരാഷ്ട്ര പിന്തുണ സമാഹരിക്കാനുള്ള ശ്രമവും പാകിസ്താന്‍ ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും നിരവധി യുന്‍ പ്രമേയങ്ങളും ലംഘിച്ചു കൊണ്ടുള്ള ഇന്ത്യയുടെ അനധികൃത നീക്കം പാകിസ്താന്‍ ശക്തമായി തള്ളിക്കളയുന്നതായും തിങ്കളാഴ്ച നടന്ന ഉന്നത തല അടിയന്തിര യോഗത്തിനു ശേഷം പാക് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.