''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'': ഡ്രൈവറെയും ക്ലീനറെയും ചോദ്യം ചെയ്യുന്നു

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.

Update: 2024-12-12 16:32 GMT

പാലക്കാട്: പനയമ്പാടത്ത് നാലു വിദ്യാര്‍ഥികളുടെ ജീവനെടുത്ത അപകടത്തിനു കാരണമായ ലോറിയുടെ െ്രെഡവറെയും ക്ലീനറെയും പോലിസ് ചോദ്യം ചെയ്യുന്നു. ഡ്രൈവറായ മഹേന്ദ്ര പ്രസാദിനെയും ക്ലീനറായ വര്‍ഗീസിനെയുമാണ് പോലിസ് ചോദ്യം ചെയ്യുന്നത്. ഇരുവരും കാസര്‍കോട് സ്വദേശികളാണ്. അപകടത്തില്‍ പരിക്ക് പറ്റിയ ഇരുവരും ചികില്‍സയിലാണ്. വര്‍ഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നു എന്നുമാണ് െ്രെഡവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും െ്രെഡവര്‍ മൊഴി നല്‍കി. ഇരുവരുടെയും രക്ത സാംപിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും െ്രെഡവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടേര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്റെ ഭാരം നിയമപ്രകാരം കൃത്യമായിരുന്നു.

പനയമ്പാടത്തെ സ്ഥിരം അപകട വളവില്‍ നാല് വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം ഇന്ന് വൈകിട്ടാണ് നടന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഇതിനു പിന്നാലെ നാട്ടകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രശ്‌നത്തില്‍ നിത്യ പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം നിര്‍ത്തിയത്.

Similar News