പാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം; ഡ്രൈവര്‍മാരെ റിമാന്‍ഡ് ചെയ്തു
പാലക്കാട്: പനയമ്പാടത്ത് ചരക്കുലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ രണ്ട് ലോറികളുടെയും െ്രെഡവര്‍മാരെ റിമാന്‍ഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രജീഷിനെതിരേ മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രജീഷ് പോലീസിനോട് സമ്മതിച്ചിരുന്നു. ഒരു ബൈക്ക് കുറുകേ ചാടിയെന്നും പക്ഷേ താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് പ്രജീഷ് പോലീസിന് മൊഴി നല്‍കിയത്.