പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു

ബൈക്കിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Update: 2022-08-14 18:00 GMT
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് സിപിഎം നേതാവിനെ വെട്ടിക്കൊന്നു. രാത്രി 9.15 ഓടെയാണ് കൊലപാതകം നടന്നത്. മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനാണ് (48) കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം ഷാജഹാന്റെ വീടിന് മുന്നിലെത്തി ആർഎസ്എസ് ബിജെപി സംഘം വധഭീഷണി മുഴക്കിയതായി പരാതിയുണ്ട്. 

Similar News