ഗസ്സയില്‍ ഇസ്രായേല്‍ വെടിവെപ്പ്; 14 കാരനടക്കം രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഇസ്രായേലിനെതിരെ എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഫലസ്തീനികള്‍ ഇന്നലെയും ഗസ്സ മുനമ്പില്‍ ഒത്തുകൂടിയത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

Update: 2019-02-09 05:22 GMT

ഗസ്സ മുനമ്പില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പ്. 14 കാരന്‍ അടക്കം രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. രണ്ട് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹസ്സന്‍ ഷാലബി(14), ഹംസ ഷെത്തീവി(18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിനെതിരെ എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഫലസ്തീനികള്‍ ഇന്നലെയും ഗസ്സ മുനമ്പില്‍ ഒത്തുകൂടിയത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

ആയിരത്തിലേറെയുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ടിയര്‍ ഗ്യാസും രാസപദാര്‍ഥങ്ങള്‍ നിറഞ്ഞ മലിന ജലവും പമ്പ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.




Tags:    

Similar News