ഡല്‍ഹി ഇനി ഒരൊറ്റ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍: ഭേദഗതി ബില്‍ പാസാക്കി പാര്‍ലമെന്റ്

മാര്‍ച്ച് 30ന് ലോകസഭയിലും ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി ഒപ്പ് വെക്കുന്നതോടെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും ലയനം പ്രാബല്യത്തിലാകും.

Update: 2022-04-05 16:29 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളേയും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കാനുള്ള ബില്‍ പാര്‍ലെന്റ പാസാക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ പാസായതോടെയാണ് ഏകീകൃത ഡല്‍ഹി കോര്‍പ്പറേഷന്‍ പുനസ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നത്. മാര്‍ച്ച് 30ന് ലോകസഭയിലും ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി ഒപ്പ് വെക്കുന്നതോടെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും ലയനം പ്രാബല്യത്തിലാകും.ഡല്‍ഹി ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളാണ് ഏകീകരിക്കുക

പിടിച്ചടക്കാനുള്ള മോദി സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് ലയനമെന്ന് കോണ്‍ഗ്രസും സിപിഎമ്മും എഎപിയും അടക്കമുള്ള പാര്‍ട്ടികള്‍ ബില്ലിന്റെ ചര്‍ച്ചയില്‍ വിമര്‍ശിച്ചു. എന്നാല്‍ ഭരണം സുഗമമാക്കാനും ചെലവ് കുറക്കാനാണ് നടപടിയെന്നുമാണ് സര്‍ക്കാറിന്റെ വാദം. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ശബ്ദവോട്ടോടെ ബില്‍ രാജ്യസഭ പാസാക്കുകയായിരുന്നു.

രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ബില്ലിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്. ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയെന്ന് പറയുന്നവര്‍ സ്വന്തം കണ്ണാടി നോക്കണമെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

Tags:    

Similar News