പങ്കാളിയുടെ വിവരങ്ങള്‍ നല്‍കിയില്ല; കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

അതിനിടെ, സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്.

Update: 2021-03-20 14:25 GMT
പങ്കാളിയുടെ വിവരങ്ങള്‍ നല്‍കിയില്ല; കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ ടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടില്ല.

അതിനിടെ, സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ഒരു ഭാര്യ വിദേശത്താണുള്ളത്. ദുബയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ നിയമ വശങ്ങള്‍ പരിശോധിക്കുന്നതിനായി പത്രിക മാറ്റിവെച്ചിരിക്കുകയാണ്.

Tags:    

Similar News