''വഖ്ഫ് നിയമം സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്‌ലിംകളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു''- പിണറായി വിജയന്‍.

Update: 2025-04-06 16:21 GMT
വഖ്ഫ് നിയമം സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്‌ലിംകളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു- പിണറായി വിജയന്‍.

മധുര: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വഖ്ഫ് നിയമം സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതിയാണെന്നും വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലികളും ക്രിസ്ത്യാനികളും കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളും ആക്രമിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാന്‍ ആക്രമിക്കപ്പെട്ടു. സിബിഎഫ്‌സിയേക്കാള്‍ വലിയ സെന്‍സര്‍ ബോര്‍ഡായി ആര്‍എസ്എസ് പ്രവര്‍ത്തിക്കുകയാണെന്നും പിണറായി പറഞ്ഞു.

ബിജെപിക്ക് വോട്ടു ചെയ്യാത്ത സംസ്ഥാനങ്ങളിലെ ജനങ്ങളെ അവര്‍ ശിക്ഷിക്കുകയാണ്. കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിനോടും തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനോടും പകയോടെയാണ് അവര്‍ പെരുമാറുന്നത്. വര്‍ഗീയ സംഘര്‍ഷമില്ലാത്ത, മികച്ച ക്രമസമാധാന നിലയുള്ള, സംസ്ഥാനമാണ് കേരളം. കേരളവും തമിഴ് നാടും മഹിതമായ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും രണ്ട് സംസ്ഥാനങ്ങളും യോജിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar News