
ദോഹ: ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി അര്‍ഷാദ് (26) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മെസ്സില ബ്രാഞ്ചില്‍ െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്ന അര്‍ഷദിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.