അജ്മീര്‍ ദര്‍ഗയ്ക്ക് പ്രധാനമന്ത്രി ചാദര്‍ നല്‍കുന്നത് തടയണമെന്ന് ഹരജി

Update: 2025-01-04 01:15 GMT
അജ്മീര്‍ ദര്‍ഗയ്ക്ക് പ്രധാനമന്ത്രി ചാദര്‍ നല്‍കുന്നത് തടയണമെന്ന് ഹരജി

ജയ്പൂര്‍: അജ്മീറിലെ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചാദര്‍ നല്‍കുന്നത് തടയണമെന്ന് ഹരജി. ദര്‍ഗ ഹിന്ദുക്ഷേത്രമായിരുന്നു എന്നാരോപിച്ച് സിവില്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്ന ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയാണ് പുതിയ ഹരജിയും നല്‍കിയിരിക്കുന്നത്. ദര്‍ഗയ്‌ക്കെതിരേ കേസ് നിലനില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചാദര്‍ കൊടുത്തയക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഹരജിക്കാരന്റെ വാദം.

കഴിഞ്ഞ ദിവസമാണ് ദര്‍ഗയ്ക്ക് ചാദര്‍ നല്‍കുന്ന കാര്യം നരേന്ദ്രമോദി അറിയിച്ചത്. അജ്മീര്‍ ഉറൂസിന്റെ സമയത്ത് പ്രധാനമന്ത്രി ചാദര്‍ കൊടുത്തയക്കുന്ന പതിവ് രാജ്യത്തുണ്ട്. ഇത് പതിനൊന്നാം തവണയാണ് മോദി ചാദര്‍ കൊടുത്തയക്കുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇതുമായി അജ്മീറിലേക്ക് പോവുക. അജ്മീറില്‍ പോവുന്നതിന് മുമ്പ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ ഇന്നലെ കിരണ്‍ റിജിജു സന്ദര്‍ശിച്ചു.


കിരണ്‍ റിജിജു നിസാമുദ്ദീന്‍ ദര്‍ഗയില്‍ എത്തിയപ്പോള്‍


Tags:    

Similar News