പ്ലസ് വണ്‍ പഠനത്തിന് മതിയായ സൗകര്യം ഒരുക്കുക; കോഴിക്കോട് കലക്ടറേറ്റ് കവാടത്തില്‍ എസ് ഡിപി ഐ സത്യഗ്രഹം സംഘടിപ്പിച്ചു

Update: 2024-07-10 11:38 GMT

കോഴിക്കോട് ജില്ലാ കലക് ടറേറ്റ് കവാടത്തില്‍ എസ് ഡിപി ഐ നടത്തിയ സത്യഗ്രഹം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്യുന്നു



കോഴിക്കോട്: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ നേതാക്കള്‍ സത്യഗ്രഹം നടത്തി. കോഴിക്കോട് ജില്ലാ കലക്്ടറേറ്റ് കവാടത്തില്‍ നടത്തിയ സത്യഗ്രഹം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥികളെ പ്ലസ് വണ്‍ പഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തള്ളിവിടുന്ന സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും മാറിമാറി വന്ന സര്‍ക്കാരുകള്‍ മലബാറിലെ വിദ്യാര്‍ഥികളെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. എസ്ഡി ടി യു സംസ്ഥാന പ്രസിഡന്റ് എ വാസു സമരാംഗങ്ങള്‍ക്ക് ഷാള്‍ അണിയിച്ച് സമരത്തെ അഭിവാദ്യം ചെയ്തു.


എസ് ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറിമാരായ പി ടി അഹമ്മദ്, റഹ്മത്ത് നെല്ലുളി, കെ ഷമീര്‍, മുനീബ് എലങ്കമല്‍(ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), ഹുസയ്ന്‍ മണക്കടവ്(എസ്ഡിടി യു), ഷബ്‌ന തച്ചംപൊയില്‍(വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്), പിപി റൈഹാനത്ത്(പ്രത്യാശ), എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ടി അബ്ദുല്‍ ഖയ്യൂം, പി പി ശറഫുദ്ധീന്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ബാലന്‍ നടുവണ്ണൂര്‍, എം അഹമ്മദ് മാസ്റ്റര്‍, ടി പി മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ റസാഖ് ചക്കേരി, ഹമീദ് എടവരാട്, ടി പി യുസുഫ്, ജെ പി അബുബക്കര്‍, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, വി കുഞ്ഞമ്മദ്, നിസാര്‍ ചെറുവറ്റ, ഷാനവാസ് മാത്തോട്ടം, എന്‍ വി താരിഖ്, സി പി ഷമീര്‍, റസാഖ് ഇ പി, അഷ്‌റഫ് കുട്ടിമോന്‍, അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെംബര്‍ സാലിം പുനത്തില്‍ സംസാരിച്ചു.

Tags:    

Similar News