മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം: മുസ് ലിം ലീഗ് കണ്ണൂരില്‍ ധര്‍ണ നടത്തി

Update: 2024-05-29 09:42 GMT

കണ്ണൂര്‍: എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാതെ ബാര്‍ ഉടമകളുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. എസ്എസ് എല്‍സി പാസായമുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സൗകര്യം ലഭിക്കുന്നത് വരെ പ്രക്ഷോഭവുമായി മുസ് ലിംലീഗ് മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ ജില്ലകളില്‍ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് ജില്ലാ കമ്മറ്റി നടത്തിയ ധര്‍ണാസമരം കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം മൗലികാവകാശമാണ്. കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. എന്നാല്‍ മലബാറിലെ ജില്ലകളില്‍ ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകള്‍ ഇല്ല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദ്യാര്‍ഥികളുടെ അവകാശം ഉറപ്പുവരുത്താന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓരോ വര്‍ഷവും ഈ ആവശ്യം ഉയരുമ്പോള്‍ അഴകൊഴമ്പന്‍ വാചക ക്കസര്‍ത്ത് നടത്തി തടിതപ്പാനാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ കെടി സഹദുല്ല, മഹമൂദ് കടവത്തൂര്‍, അഡ്വ. കെ എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ്, കെ പി താഹിര്‍, ഇബ്രാഹീം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹീംകുട്ടി തിരുവട്ടൂര്‍, ടി എ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, മഹമൂദ് അള്ളാംകുളം, മുസ്തഫ ചെണ്ടയാട്, പി കെ സുബൈര്‍, ബി കെ അഹമ്മദ്, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്‌ലിഹ് മീത്തില്‍, എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരിം, നസീര്‍ നല്ലൂര്‍, പി സി നസീര്‍, നസീര്‍ പുറത്തില്‍, കെ പി റംഷാദ്, കെ പി മൂസ ഹാജി, അലിക്കുഞ്ഞി പന്നിയൂര്‍, അഡ്വ. അഹമ്മദ് മാണിയൂര്‍, പി പി മഹമൂദ്, സി സീനത്ത്, ഷമീമ ജമാല്‍, കെ സി അഹമ്മദ്, സി പി വി അബ്ദുല്ല, യു പി അബ്ദുര്‍റഹ്മാന്‍, പി പ്രേമന്‍, രമേശന്‍ തളിയില്‍, പ്രകാശന്‍ പറമ്പന്‍ സംസാരിച്ചു.

Tags:    

Similar News