പ്ലസ് വണ്‍ സീറ്റ്: മലബാറില്‍ ഗുരുതര പ്രതിസന്ധി; പരിഹരിച്ചില്ലെങ്കില്‍ സമരെമന്ന് എസ്എഫ് ഐ
കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ഒടുവില്‍ എസ് എഫ് ഐയും സമരമുഖത്തേക്ക്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്‌ഐ രംഗത്തെത്തി. വടക്കന്‍ കേരളത്തില്‍ പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധിയുണ്ടെന്നും അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായ ശേഷവും കുട്ടികള്‍ക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്‌ഐ ദേശിയ പ്രസിഡന്റ് വി പി സാനു പറഞ്ഞു. മലബാറില്‍ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയി ഇല്ലെന്നുമുള്ള വിദ്യാഭ്യാസ മന്തി വി ശിവന്‍കുട്ടിയുടെ നിലപാടിന് വിരുദ്ധമാണ് എസ് എഫ് ഐയുടെ നിലപാട്. അധിക പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയതായും പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും സാനു പറഞ്ഞു. പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ സമരമുഖത്തേക്ക് കടക്കുമെന്നും എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.