ക്വാറിയിലെ കുളത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു

Update: 2024-10-04 15:56 GMT
ക്വാറിയിലെ കുളത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഐക്കരപ്പടി: പൂച്ചാലിലെ ക്വാറിയിലെ കുളത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മുങ്ങി മരിച്ചു. ഐക്കരപ്പടി കല്ലറക്കുന്ന് പള്ളിയില്‍ ശാഹുല്‍ ഹമീദിന്റെ മകനും ഫറോഖ് ഗണപത് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഇജ്‌ലാന്‍(17) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കൂട്ടുകാരനോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകട വിവരമറിഞ്ഞ് നാട്ടുകാരും മീഞ്ചന്തയില്‍നിന്ന് ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Tags:    

Similar News