പഹല്‍ഗാം ആക്രമണം; ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

Update: 2025-04-23 02:51 GMT
പഹല്‍ഗാം ആക്രമണം; ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കശ്മീരിലെ പഗല്‍ഗാമില്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം വിമാനത്താവളത്തില്‍ വച്ച് ചര്‍ച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ശ്രീനഗറില്‍ എത്തിയിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തി. ഇന്ന് അമിത് ഷാ പഹല്‍ഗാം സന്ദര്‍ശിക്കും. അമിത് ഷായുമായും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായും സംസാരിച്ചതായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞു.

Similar News