പോക്സോ കേസ് പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു, സംഭവം കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ
തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ് വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്.
കോഴിക്കോട്: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴി ട്രെയിനില്‍ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ നസീബി ഷെയ്ഖ് എന്നയാളാണ് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. നാലു മാസം മുന്‍പാണ് നല്ലളം പൊലീസ് സ്റ്റേഷന് പരിധിയില്‍ പോക്സോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതി അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ എത്തിയ നല്ലളം പൊലീസ് വളരെ സാഹസികമായിട്ടായിരുന്നു പ്രതിയെ പിടികൂടിയത്. ബിഹാര്‍ അതിര്‍ത്തിയില്‍ വച്ചാണ് പ്രതി രക്ഷപ്പെട്ടത്.