കണ്ണൂര്‍ ശിശുക്ഷേമ സമിതി ചെയര്‍മാനെതിരേ പോക്‌സോ കേസ്
പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിഡബ്ല്യുസി ചെയര്‍മാനെതിരേ തലശ്ശേരി പോലിസ് കേസെടുത്തത്.
കണ്ണൂര്‍: കണ്ണൂര്‍ ശിശുക്ഷേമ സമിതി ചെയര്‍മാനെതിരേ പോലിസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. പരാതി പറയാനെത്തിയത്തിയപ്പോള്‍ മോശമായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇ ഡി ജോസഫിനെതിരേ കേസെടുത്തത്.
പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിഡബ്ല്യുസി ചെയര്‍മാനെതിരേ തലശ്ശേരി പോലിസ് കേസെടുത്തത്.
ഒക്ടോബര്‍ 21നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് കുട്ടിയെ വിളിച്ചു വരുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മൊഴിയെടുക്കുകയായിരുന്നു. മൊഴിയെടുക്കലിനിടെ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി പെരുമാറിയെന്നാണ് പരാതി.
സംഭവത്തിന് ശേഷം പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരേ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് പോലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു.