മയ്യില്‍: മകളെ പീഡിപ്പിച്ച പിതാവിനെ പോക്‌സോ കേസില്‍ മയ്യില്‍ പോലിസ് അറസറ്റ് ചെയ്തു. മയ്യില്‍ സ്‌റ്റേഷന്‍ പരിധിയില്‍ പതിനാറുകാരിയായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ പോക്‌സോ കേസ് പ്രകാരം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ടു വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോകുന്ന സമയം മകളെ ഇയാള്‍ ഒരു പ്രാവശ്യം പീഡിപ്പിച്ചു എന്നാണ് പരാതി. ഭയം കാരണം പുറത്തു പറഞ്ഞില്ലെന്നും പിന്നീട് കഴിഞ്ഞ ദിവസം പ്രതി ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ മാതാവിനോട് അന്നത്തെ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവിനോട് പറഞ്ഞ വിരോധത്തില്‍ മകളെ പ്രതി ദേഹോപദ്രവം ഏല്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ ചില തര്‍ക്കം ഉണ്ടാകുകയും പോലിസ് വീട്ടിലെത്തി സംഭവം അന്വേഷിക്കുകയും ചെയ്തു. പെണ്‍കുട്ടി തന്നെ പീഡന കാര്യം വിശദമായി പോലിസിനോട് പറയുകയായിരുന്നു. ഉടനെ പോലിസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.