പോക്‌സോ കേസ്: മോണ്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി

പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോന്‍സണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയത്.പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ റിമാന്റിലാണ്

Update: 2022-07-14 06:00 GMT

കൊച്ചി:പോക്‌സോ ഉള്‍പ്പടെയുള്ള കേസുകളില്‍ പുരാവസസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും,  യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോന്‍സണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയത്.ജാമ്യാപേക്ഷയില്‍, കോടതി നേരത്തെ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

കേസുകളുടെ വിചാരണ തുടങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് ഹരജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലിസാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ റിമാന്റിലാണ്.

Tags:    

Similar News