
കൊച്ചി: ലഹരി ആരോപണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പോലിസ് നോട്ടിസ് നല്‍കി. നാളെ രാവിലെ പത്തിന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പോലിസിന്റെ നിര്‍ദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ലഹരി പരിശോധനയ്ക്ക് ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഷൈന്‍ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പൊലീസ് വിശദീകരണം തേടുക. അതിനിടെ, പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങള്‍ തേടി. ഇതില്‍ ഒരു യുവതിയുമായി ഷൈന്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍.