അമ്പലപ്പുഴ: കൊവിഡ് പ്രതിരോധ ഭാഗമായി റൂട്ട് മാര്‍ച്ചിനു ശേഷം തീരദേശ റോഡിലൂടെ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ യുവാവിനെതിരേ കേസെടുത്തു. വളഞ്ഞവഴിയില്‍ ജീപ്പിനു നേരെയുണ്ടായ കല്ലേറില്‍ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വളഞ്ഞവഴി സ്വദേശിയായ വിനീതിനെതിരേയാണ് അമ്പലപ്പുഴ പോലിസ് കേസെടുത്തത്.
അതിനിടെ, പുന്നപ്രയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രവര്‍ത്തിച്ച രണ്ട് ഹോട്ടല്‍ ഉടമകള്‍ക്കെതിരേയും കേസെടുത്തു. മെന്‍സാ, ബ്രീസ് എന്നീ ഹോട്ടലുകള്‍ക്കെതിരേയാണ് പുന്നപ്ര പോലീസ് കേസെടുത്തത്. ഹോട്ടലുകളില്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പാഴ്‌സല്‍ സംവിധാനം മാത്രമേ പാടുള്ളൂവെന്ന നിര്‍ദേശം ലംഘിച്ച് ഹോട്ടലില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് കേസെടുത്തത്. തുടര്‍ന്ന് പോലിസ് ഹോട്ടല്‍ അടപ്പിച്ചു.