പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പോലിസ് തനിക്കെതിരേ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു.

Update: 2024-11-01 02:39 GMT

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജാമ്യഹരജിയില്‍ ദിവ്യ ഉന്നയിച്ചിരിക്കുന്നത്. പോലിസ് തനിക്കെതിരേ മുന്‍വിധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു.

Tags:    

Similar News